Connect with us

Covid19

ലോക്ക് ഡൗണ്‍: കുടിയേറ്റ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ദുരിതങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ യോഗം

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ദുരിതങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാനും പ്രതിപക്ഷ കക്ഷികള്‍ വെള്ളിയാഴ്ച യോഗം ചേരും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന യോഗത്തില്‍ 15 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കും.

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിയേറ്റ തൊഴിലാളികള്‍ വ്യാപകമായി സ്വന്തം നാടുകളിലേക്ക് കിലോമീറ്ററുകളോളം കാല്‍നടയായും മറ്റും യാത്ര ചെയ്യുന്നത് വലിയ വാര്‍ത്തയായിട്ടുണ്ട്. റെയില്‍വേ ട്രാക്കുകളിലൂടെയും റോഡുകളിലൂടെയും മറ്റും നടക്കുന്ന ഇവര്‍ അപകടത്തില്‍ പെടുകയും ചെയ്യുന്നു. ഇന്നലെയും ഇന്നുമായുണ്ടായ മൂന്ന് വ്യത്യസത് അപകടങ്ങളില്‍ 16 കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്.

Latest