Connect with us

Covid19

ഇന്ത്യയിലേക്കു മടങ്ങുന്നവരുടെ വിവരം ശേഖരിക്കാന്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് അനുമതിയില്ല: ഒമാനിലെ ഇന്ത്യന്‍ എംബസി

Published

|

Last Updated

മസ്‌കത്ത് | നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരില്‍ നിന്ന് ചില ട്രാവല്‍ ഏജന്‍സികള്‍/ഓര്‍ഗനൈസേഷനുകള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതായും അങ്ങനെ ചെയ്യാന്‍ എംബസിയുടെ അംഗീകാരമുണ്ടെന്ന് അവകാശപ്പെടുന്നതായും ശ്രദ്ധയില്‍പ്പെട്ടതായി ഒമാനിലെ ഇന്ത്യന്‍ എംബസി. എന്നാല്‍, ഇന്ത്യയിലേക്ക് പോകുന്ന ആളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഒരു ട്രാവല്‍ ഏജന്‍സിക്കും ഓര്‍ഗനൈസേഷനും അംഗീകാരം നല്‍കിയിട്ടില്ലെന്ന് എംബസി വ്യക്തമാക്കി.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ എംബസിയുടെ വെബ്‌സൈറ്റില്‍ (https://bit.ly/2Sl45AS ) രജിസ്റ്റര്‍ ചെയ്യണമെന്നും അറിയിച്ചു.

Latest