Connect with us

Covid19

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയില്‍ പ്രവേശന വിലക്കില്ല: യെദ്യൂരപ്പ

Published

|

Last Updated

ബെംഗളൂരു | കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകത്തിലേക്ക് പ്രവേശനത്തിന് വലിക്ക് ഏര്‍പ്പെടുത്തിയതായ ഇന്നലത്തെ പ്രസ്താവന തിരുത്തി കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയില്‍ പ്രവേശിക്കാമെന്നും മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്കെന്നും യെദ്യൂരപ്പ പറഞ്ഞു. കേരളത്തില്‍ നിന്നുള്ളവര്‍ക്കും നിയന്ത്രണം ഉണ്ടാകുമെന്ന് യെദിയൂരപ്പ ഇന്നലെ പറഞ്ഞിരുന്നു. കര്‍ണാടകയുടെ അത്ര പോലും കൊവിഡ് രോഗികളില്ലാത്ത കേരളത്തിന് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത് വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യെദ്യൂരപ്പ നിലപാട് മാറ്റിയത്.

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസം സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 80 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആയിരുന്നു. ഇതേ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. കൊവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വലിക്ക് ഏര്‍പ്പെടുത്തിയതെന്നും കര്‍ണാടക അറിയിച്ചു.

തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്ക് മെയ് 31 വരെ പുതിയ പാസ് അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ പാസിന് അപേക്ഷിച്ചവരെ പ്രവേശിപ്പിക്കും. ഇവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണം നിര്‍ബന്ധമാണ്. അതേസമയം, സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ പൊതുഗതാഗതം പുനരാരംഭിക്കും. അന്തര്‍ജില്ലാ ട്രെയിന്‍, ബസ് സര്‍വീസുകളുണ്ടാവും. ബസ് ചാര്‍ജില്‍ വര്‍ധനയില്ല.

 

 

Latest