Connect with us

Covid19

ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം 49 ലക്ഷത്തിലേക്ക്; അമേരിക്കയില്‍ മാത്രം 15.50 ലക്ഷം

Published

|

Last Updated

വാഷിംഗ്ടണ്‍ |  കൊവിഡ് മാഹാമാരി മൂലം ലോകത്ത് മരണപ്പെടുന്നവരുടെ എണ്ണം 3,20125 ആയി. ഇന്നലെ മാത്രം ലോകത്താകമാനം 3445 പേരാണ് മരിച്ചത്. വൈറസ് മൂലം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 48.90ലക്ഷമായി. 26.63 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 44,766 പേരുടെ നില അതീവ ഗുരുതരമാണ്. ഇതിനകം 19 ലക്ഷത്തോളം പേര്‍ വൈറസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 88, 858 കേസുകളാണ് ലോകത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടട്ത്. 3445 പേര്‍ മരണപ്പെടുകയും ചെയ്തു. അമേരിക്കയില്‍ 1003 പേരും ബ്രസീലില്‍ 735 പേരുമാണ് ഇന്നലെ മരിച്ചത്. ബ്രസീലില്‍ കഴിഞ്ഞ ദിവസം 14000ത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട്ചെയ്യപ്പെട്ടത്. ബ്രിട്ടനില്‍ 160 പേരാണ് ഇന്നലെ മരിച്ചത്. ഫ്രാന്‍സില്‍ 131 മരണങ്ങളാണുണ്ടായത്. 22000 ത്തിലധികം പുതിയ രോഗികളുമായി യുഎസിലെ രോഗികളുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. യു എസില്‍ 15.50 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണ സംഖ്യ 91,981.

അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യം റഷ്യയാണ്. റഷ്യയില്‍ 2.91 ലക്ഷം കേസുകളാണ് സ്ഥിരീകരിച്ചത്. സ്‌പെയിന്‍ 2.78 ലക്ഷം, യുകെ 2.46 ലക്ഷം, ബ്രസീല്‍ 2.55 ലക്ഷം ഇറ്റലി 2.26 ലക്ഷം, ഫ്രാന്‍സ് 1.80 ലക്ഷം, എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം.

 

Latest