Kuwait
കുവൈത്തില്‍ കാസര്‍കോഡ് കുമ്പള സ്വദേശി കൊവിഡ് ബാധിച്ചു മരിച്ചു

കുവൈത്ത് സിറ്റി | കുവൈത്തില്‍ കാസര്‍കോഡ് കുമ്പള സ്വദേശി കൊവിഡ് ബാധിച്ചു മരിച്ചു.കാസര്‍കോഡ് കുമ്പള പരേതരായ അബ്ദുല്‍ ഗഫൂര്‍ മമ്മിയുടെയും ഖദീജയുടെയും മകന്‍ മുഹമ്മദ് അബൂബക്കര്‍ ഷിറിയ(57)യാണ് ഫര്‍വാനിയ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.ഒരാഴ്ച മുന്‍പാണ് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുവൈത്ത് വിമാനത്താവളത്തില്‍ റെന്റ് എ കാര്‍കമ്പനിയിലെ ജീവനക്കാരനായിരുന്നു
ഭാര്യ: ഫാത്തിമത് സുഹ്‌റ. മക്കള്‍: മുഹമ്മദ് അബ്‌നാസ്, മുഹമ്മദ് അബ്‌റാസ്, ഖദീജ. സഹോദരങ്ങള്‍ മഹമൂദ്(സഊദി അറേബ്യ), ആയിഷ, നഫീസ.
---- facebook comment plugin here -----