Kerala
വെബ്‌സമ്മിറ്റ് ഓണ്‍ലൈന്‍ കാമ്പസ് കോണ്‍ഫറന്‍സ് സമാപിച്ചു


വെബ്‌സമ്മിറ്റ് ഓണ്‍ലൈന്‍ കാമ്പസ് കോണ്‍ഫറന്‍സ് കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് | കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്കായി എസ് എസ് എഫ് സംസ്ഥാന കാമ്പസ് സിന്റിക്കേറ്റ് സംഘടിപ്പിച്ച വെബ്‌സമ്മിറ്റിന് പ്രൗഢ സമാപ്തി. ലോക്ഡൗണ്‍ കാലത്തെ അതിജീവിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി ആയിരക്കണക്കിനു പ്രൊഫഷണല്‍, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വിദ്യാര്‍ത്ഥികളാണ് സമ്മിറ്റില്‍ പങ്കെടുത്തത്.
മൂന്നുദിവസങ്ങളിലായി നടന്ന സമ്മിറ്റ് അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി സമ്മിറ്റ് സന്ദേശം അവതരിപ്പിച്ചു. കോവിഡാനന്തര ലോകത്തെ സാമൂഹിക ജീവിതം, സുസ്ഥിര വികസനത്തിന്റെ കാലിക പ്രസക്തി, വ്യക്തി ജീവിതം, സമ്പദ്ഘടന, വിദ്യാര്‍ത്ഥിത്വം, ആത്മീയം തുടങ്ങിയ വിവിധ സെഷനുകളില്‍ എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ശൗക്കത്ത് ബുഖാരി, സംസ്ഥാന പ്രസിഡന്റ് സി.കെ റാഷിദ് ബുഖാരി, അബ്ദുല്‍ മജീദ് അരിയല്ലൂര്‍, അബ്ദുള്ള വടകര, അബ്ദുല്‍ കലാം മാവൂര്‍, സി എന്‍ ജഅഫര്‍, മുഹമ്മദ് നിയാസ്, അലി അക്ബര്‍, ബി.കെ സുഹൈല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമ്മിറ്റിന്റെ ഭാഗമായി വ്യത്യസ്ത ഓണ്‍ലൈന്‍ മത്സരങ്ങളും സി ക്യൂബ് ജില്ലാ സംഗമങ്ങളും നടന്നു.