Connect with us

Saudi Arabia

സഊദിയില്‍ കൊവിഡ് ബാധിച്ച് പത്ത് പേര്‍ കൂടി മരിച്ചു; കാല്‍ ലക്ഷം പേര്‍ രോഗമുക്തി നേടി

Published

|

Last Updated

ദമാം | സഊദിയില്‍ ഇരുപത്തി നാല് മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് പത്ത് പേര്‍ മരണപ്പെടുകയും,2,736 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി സഊദി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു .ജിദ്ദ, റിയാദ്,മദീന, നാരിയ എന്നിവിടങ്ങളിലാണ് പത്ത് പേര്‍ പുതുതായി രോഗം ബാധിച്ച് മരണപ്പെട്ടതോടെ സഊദിയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 312 ആയി .രോഗബാധിതരില്‍ 28,718 പേരാണ് ചികിത്സയില്‍ കഴിയുന്നത് . ഇതില്‍ 202 പേര്‍ അതീവ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.രോഗ ബാധിതരില്‍ 78 ശതമാനം പുരുഷന്മാരും 22 ശതമാനം സ്ത്രീകളുമാണ്

രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി ഊര്‍ജ്ജിതമാക്കിയതോടെ രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് .ഞായാറാഴ്ച 2,056 പേര്‍ക്ക് അസുഖം ഭേദമായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 25,722 ആയി ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതാണ് രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത് ,കൂടുതല്‍ രോഗബാധിതരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ദിവസവും പതിനെട്ടായിരം ലാബ് പരിശോധനകളാണ് നടത്തുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു

മക്ക(557), റിയാദ് (488), മദീന (392), ജിദ്ദ (357), ദമാം (286), അല്‍ഹുഫൂഫ് (149), ജുബൈല്‍ (149),ത്വാഇഫ് (81), അല്‍ഖോബാര്‍ (51), അല്‍ഖത്തീഫ് (24), തബുക് (18),ദഹ്‌റാന്‍ (15), ബൈഷ് (15), ബിഷ (14), ബുറൈദ (12), അല്‍ഹദ (9), അല്‍ഖുറൈയ (9), ഹാഇല്‍ (9) , സബ്ത്ത് അല്‍അലയ (7), അബ്‌ഖൈക്ക് (6), അല്‍ഖുന്‍ഫുദ (6), യാമ്പു (5), അല്‍ക്വോസ് (5), അല്‍റെയ്ന്‍ (5), അല്‍അഖിക് (4), ഹഫര്‍ അല്‍ ബാത്തിന്‍ (4), അല്‍ഖര്‍ജ് (4), അല്‍ദിരിയ (4), ഖമീസ് മുഷൈത്ത് (3), ഉഹുദ് റുഫൈദ (3), മഹായില്‍ ആസിര്‍ (3), അല്‍ഖുറ (3), ഉംലൂജ് (3), സാംത (3), അല്‍ മസാഫ് (3), ഹോത്ത ബാനീ തമീം (3), റാസ് തനുര (2), സ്വഫ്‌വ (2), തുറൈബാന്‍ (2), നിംറ (2), അല്‍ ഹുദൈസ (2), അല്‍ മുസാഹ്മിയ (2), റിജാല്‍ അല്‍ ലമാ (1), ഉനൈസ (1), അല്‍ ബദിയ (1), അല്‍ റാസ് (1), ഖൈബര്‍ (1), അല്‍ ഖുര്‍മ (1), ഉം അല്‍ ദൗമ് (1), റാബിഗ് (1) ),ഷവാക്ക് (1), നജ്‌റാന്‍ (1), ഷറൂറ (1), അല്‍ ഷുബ (1) വാദി അല്‍ദവാസിര്‍ (1), റുവൈദത്ത് അല്‍ അരിദ് (1), തമീര്‍ (1) എന്നിവിടിങ്ങളിലാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്

Latest