Ongoing News
അബുദാബിയില്‍ രണ്ട് മലയാളികള്‍ കൊവിഡ് ബാധിച്ചു മരിച്ചു

അബുദാബി | അബുദാബിയില്‍ കൊവിഡ് ബാധിച്ചു രണ്ട് മലയാളികള്‍ മരിച്ചു. കാസര്‍ഗോട് ജില്ലയിലെ കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശിയും ബനിയാസ് വെസ്റ്റില്‍ ഗ്രോസറി വ്യാപാരിയുമായിരുന്ന സി കുഞ്ഞഹമ്മദ് (53 ), ഖലീഫ സിറ്റി അല്‍ഫുര്‍സാന്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന കാസര്‍കോട് തലപ്പാടി സ്വദേശി അബ്ബാസ് (45) എന്നിവരാണ് മരിച്ചത്. പരേതനായ വെള്ളച്ചേരി മുഹമ്മദ് കുഞ്ഞി- കുഞ്ഞാമിന ദമ്പതികളുടെ മകനാണ് കുഞ്ഞഹമ്മദ്.
നാട്ടിലായിരുന്ന ഇദ്ദേഹം രണ്ട് മാസം മുമ്പാണ് അബുദാബിയിലെത്തിയത്. അസുഖം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞഹമ്മദ് കഴിഞ്ഞ മൂന്ന് ദിവസമായി അത്യാഹിത വിഭാഗത്തിലായിരുന്നു. ഭാര്യ : സീനത്ത് കൂളിയങ്കാല്‍ മക്കള്‍ : ഷഹര്‍ബാന, ശര്‍മിള ശിറിന്‍ , ഷഹല, സഹോദരങ്ങള്‍ : മൂസ, മജീദ്, സമദ്, സുബൈദ. ആയിഷയാണ് അബ്ബാസിന്റെ ഭാര്യ, പത്താം തരാം വിദ്യാര്‍ഥിനി കുബ്‌റ, ഏഴാം തരം വിദ്യാര്‍ഥി സിനാന്‍ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍ : ഹനീഫ, മറിയം, താഹിറ, സഫിയ, ഖാദര്‍, ജമീല. അവധി കഴിഞ്ഞ് ആറ് മാസം മുമ്പാണ് അബ്ബാസ് അബുദാബിയിലെത്തിയത്. ബനിയാസ് സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന രണ്ട് മൃതദേഹങ്ങളും നിയമനടപടികള്‍ പൂര്‍ത്തിയാക്കി ബനിയാസ് ഖബര്‍ സ്ഥാനിയില്‍ മറവ് ചെയ്തു.