Connect with us

National

ജനങ്ങളുടെ കൈയില്‍ നേരിട്ട് പണമെത്തിക്കണം; കേന്ദ്ര പാക്കേജിനെതിരെ രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ “ആത്മനിര്‍ഭര്‍ അഭിയാന്‍” സാമ്പത്തിക പാക്കേജിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാക്കേജുകള്‍ കൊണ്ട് കാര്യമില്ലെന്നും ജനങ്ങളുടെ കൈയില്‍ നേരിട്ട് പണമെത്തിക്കുകയാണ് വേണ്ടതെന്നും 50 പ്രാദേശിക മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു. ലോക്ഡൗണില്‍ നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് നിലവിലെ പാക്കേജ് അപര്യാപ്തമാണ്.

കര്‍ഷകരും തൊഴിലാളികളുമാണു രാജ്യത്തെ നിര്‍മിച്ചെടുക്കുന്നതെന്ന് പ്രധാനമന്ത്രി ഓര്‍ക്കണം. അക്കൗണ്ടുകളിലൂടെ നേരിട്ടു പണമെത്തിക്കാന്‍ നടപടി വേണം. കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ജാഗ്രതയുണ്ടാകണം. കോവിഡിനെതിരെ കേരളത്തിന്റെ പ്രതിരോധം മാറിമാറി വന്ന സര്‍ക്കാരുകളുടെയും ജനങ്ങളുടെയും വിജയമാണെന്നും രാഹുല്‍ വ്യക്തമാക്കി.

Latest