Connect with us

National

മധ്യപ്രദേശില്‍ ട്രക്ക് മറിഞ്ഞ് അഞ്ച് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു

Published

|

Last Updated

ഇന്‍ഡോര്‍ | മധ്യപ്രദേശിലെ ബാണ്ടയില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്കുള്ള യാത്രക്കിടെ സാഗര്‍ ജില്ലയിലെ ബാണ്ടയില്‍ ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

ഉത്തര്‍പ്രദേശിലെ ഔരിയ ജില്ലയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് 24 പേര്‍ മരിക്കുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയതിരുന്നു. ഇതിന് പിറകെയാണ് മധ്യപ്രദേശിലും അപകടം ഉണ്ടായിരിക്കുന്നത്.

 

Latest