National
തെലങ്കാനയില്‍ വാഹനാപകടത്തില്‍ കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു

കോഴിക്കോട്:തെലങ്കാനയില്‍ വാഹനാപകടത്തില്‍ ഒന്നര വയസുകാരിയുള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു. ബീഹാറില്‍ നിന്ന് കോഴിക്കോട്ടെ വീട്ടിലേക്കുള്ള യാത്രാക്കിടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്.
കോഴിക്കോട് ചെമ്പുക്കടവ് സ്വദേശി അനീഷ്, മകള്‍ അനാമിക, ഡ്രൈവര്‍ മംഗളൂരു സ്വദേശി മലയാളിയായ സ്റ്റെനി എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിസാമാബാദില്‍ വെച്ച് ട്രക്കിന് പിന്നില്‍ ഇടിച്ചാണ് അപകടം. കാറിന്റെ പിന്‍സീറ്റിലിരുന്ന അനീഷിന്റെ ഭാര്യയെയും മൂത്ത കുട്ടിയെയും ഗുരുതര പരുക്കുകളോടെ നിസാമാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അനീഷിന്റെ സഹോദരനും കുടുംബവും മറ്റൊരു വാഹനത്തില്‍ ഇവര്‍ക്കൊപ്പം കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു.ബിഹാറിലെ സ്‌കൂളില്‍ അധ്യാപകരായിരുന്നു ഇവര്‍. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് നിഗമനം
---- facebook comment plugin here -----