National
ഉത്തര്‍പ്രദേശില്‍ ലോറികള്‍ കൂട്ടിയിടിച്ച് 23 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു

ഔറേയ | ഉത്തര്‍പ്രദേശിലെ ഔറേയയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് 23കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ 3.30നാണ് അപകടമുണ്ടായത്. രാജസ്ഥാനില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് ലോറിയില്‍ മടങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
ഇരുഭാഗത്ത് നിന്നും വന്ന ലോറികള്‍ അതിവേഗമാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടിരിക്കുന്നതെന്ന് ഔറേയ ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് സിങ് പറഞ്ഞു.
രാജ്യത്തിന്റെ പലഭാഗത്തും കുടിയേറ്റ തൊഴിലാളികള്‍ കാല്‍നടയായും കിട്ടുന്ന സ്വകാര്യവാഹനങ്ങളിലുമായി സ്വന്തം നാട്ടിലേക്ക് പലായനം തുടരുകയാണ്.
.
---- facebook comment plugin here -----