Connect with us

Gulf

സഊദിയില്‍ കോവിഡ് നിയം ലംഘനം നടത്തിയ വിദേശികള്‍ പിടിയില്‍

Published

|

Last Updated

റിയാദ് | സഊദിയിലെ റിയാദില്‍ കോവിഡ് നിയമ ലംഘനം നടത്തിയ വിദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ദീറയിലെ പാതയോരത്ത് അനധികൃതമായി സംഘം ചേര്‍ന്ന് പച്ചക്കറിക്കളും, മത്സ്യവും വില്‍പ്പനയും നടത്തുന്നതിനിടയിലാണ് ഇവരെ റിയാദ് നഗര സഭ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പിടികൂടിയത്.

കോവിഡ് സുരക്ഷാ മുന്‍കരുതല്‍ പാലിക്കാതെ വിദേശികള്‍ കച്ചവടം ചെയ്യുന്നത് സ്വദേശി യുവാവ് വീഡിയോയില്‍ പകര്‍ത്തിയ ശേഷം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. പ്രദേശത്ത് വിദേശികള്‍ ജോലി ചെയ്തിരുന്ന പച്ചക്കറി കടകളും നഗരസഭ അടപ്പിച്ചിട്ടുണ്ട്.

പിടികൂടിയ നിയമ ലംഘകരെ നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Latest