Kerala
ആലപ്പുഴയില്‍ യുവതിയും ഭര്‍തൃമാതാവും ഷോക്കേറ്റ് മരിച്ചു

ആലപ്പുഴ | മാന്നാറിനടുത്ത് ബുധനൂരില്‍ യുവതിയും ഭര്‍തൃമാതാവും ഷോക്കേറ്റു മരിച്ചു. പടന്നശേരില്‍ തങ്കപ്പന്റെ ഭാര്യ ഓമന (65), മകന്‍ സജിയുടെ ഭാര്യ മഞ്ജു (35) എന്നിവരാണു മരിച്ചത്. വീട്ടുപറമ്പില്‍ പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയില്‍ നിന്നാണു ഇരുവര്‍ക്കും ഷോക്കേറ്റത്.
മഞ്ജുവിന്റെ കുട്ടി വൈദ്യുതിക്കമ്പിക്കടുത്തേക്കു പോയപ്പോള്‍ തടയാന്‍ പോയ ഓമനക്കാണ് ആദ്യം ഷോക്കേറ്റത്. ഇതു കണ്ട രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മഞ്ജുവിനും ഷോക്കേറ്റത്.
---- facebook comment plugin here -----