Connect with us

Covid19

മഹാരാഷ്ട്രയില്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ ലോക്ക്ഡൗണ്‍ മെയ് 31വരെ നീട്ടി

Published

|

Last Updated

മുംബൈ | ഹോട്ട്‌സ്‌പോട്ടുകളില്‍ ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. മുംബൈ, പൂണെ, മലേഗാവ്, ഔറംഗാബാദ് മേഖലകളില്‍ ലോക്ഡൗണ്‍ മെയ് 31 വരെ തുടരും. മെയ് 17 ന് അവസാനിക്കുന്ന ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപനം വരാനിരിക്കുന്നതിനിടെയാണ് മഹാരാഷ്ട്ര സര്‍ക്കാറിന്റെ തീരുമാനം.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലാണ് ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഉപമുഖ്യമന്ത്രി അജിത് പവാറും യോഗത്തില്‍ പങ്കെടുത്തിരുന്നു.

മഹാരാഷ്ട്രയില്‍ ഇതുവരെ 975 ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം 26000 ത്തിലെത്തിയിട്ടുമുണ്ട്. ഇന്നലെ മാത്രം സംസ്ഥാനത്ത് 1602 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest