Connect with us

Gulf

സന്ദര്‍ശക വിസയിലെത്തിയ കൊല്ലം സ്വദേശിനി മക്കയില്‍ മരിച്ചു

Published

|

Last Updated

മക്ക | സന്ദര്‍ശക വിസയില്‍ സഊദിയിലെത്തിയ കൊല്ലം സ്വദേശിനി മക്കയില്‍ മരിച്ചു. കൊല്ലം തച്ചംപറമ്പില്‍ സുഹറ ബീവി(55) യാണ് മരിച്ചത്. മക്കയില്‍ ജോലിചെയ്യുന്ന മകന്റെ അടുത്തേക്ക് മാര്‍ച്ച് മാസം ആറാം തീയതിയായിരുന്നു ഭര്‍ത്താവിനും മകന്റെ ഭാര്യക്കുമൊപ്പം ഇവര്‍ എത്തിയത്.
ഉംറയും മദീന സിയാറയും കഴിഞ്ഞ ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ഒരുക്കത്തിനിടെ സഊദിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാട്ടിലേക്കുള്ള യാത്ര മുടങ്ങുകയായിരുന്നു.

ഒരാഴ്ച മുമ്പ് കടുത്ത ശ്വാസകോശ അസുഖത്തെ തുടര്‍ന്ന് മക്കയിലെ ഹിറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഐ സി യുവിലാക്കി. കഴിഞ്ഞ ദിവസം അസുഖം ഭേദമായി വീട്ടില്‍ തിരിച്ചെത്തിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. മയ്യിത്ത് അല്‍നൂര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കായില്‍ തന്നെ ഖബറടക്കും.