Connect with us

Covid19

കുവൈത്തില്‍ കൊവിഡ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ കൊവിഡ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം മുന്നിയൂര്‍ വെളിമുക്ക് മണക്കടവന്‍ സൈദലവി (56) ആണ് കുവൈത്തിലെ ശൈഖ് ജാബിര്‍ ആശുപത്രിയില്‍ മരിച്ചത്.

രോഗ ബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് കുവൈത്തില്‍ ഖബറടക്കും.