Connect with us

Covid19

സഊദിയില്‍ 24 മണിക്കൂറിനിടെ 2,039 പേര്‍ക്ക് കൊവിഡ്; 10 വിദേശികള്‍ മരിച്ചു

Published

|

Last Updated

ദമാം | സഊദിയില്‍ 24 മണിക്കൂറിനിടെ 2,039 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചികിത്സയിലായിരുന്ന പത്ത് വിദേശികള്‍ മരിക്കുകയും ചെയ്തു. ആരോഗ്യ മന്ത്രാലയ വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഈ വിവരം. മക്കയിലും ജിദ്ദയിലും നാല് പേര്‍ വീതവും , റിയാദിലും യാമ്പുവിലും ഒരാള്‍ വീതവുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 283 ആയി.

വ്യാഴാഴ്ച 2,039 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 46,869 ആയി ഉയര്‍ന്നു. രോഗബാധിതരില്‍ 27,535 പേര്‍ ചികിത്സയിലാണ്. ഇവരില്‍ നില ഗുരുതരമായ 156 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 1,429 പേര്‍ക്ക് കൊവിഡ് ഭേദമായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 19,051 ആയി. പുതുതായി രോഗം കണ്ടെത്തിയവരില്‍ 59 ശതമാനം പേര്‍ പ്രവാസികളും 41 ശതമാനം സ്വദേശികളുമാണ്. അതിനിടെ, രോഗബാധിതരെ കണ്ടെത്തുന്നതിനായി ആരോഗ്യ മന്ത്രാലയം നടത്തുന്ന ഫീല്‍ഡ് പരിശോധന 27 ദിവസം പിന്നിട്ടു. 5,13,587 കൊവിഡ് ടെസ്റ്റുകളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്.

ജിദ്ദ- 482, റിയാദ്- 478, മക്ക- 356, മദീന- 247, ഹുഫൂഫ്- 93, ദമാം- 93, ത്വാഇഫ്- 68, യാമ്പു- 27, ഖത്വീഫ്- 21, തുറൈബാന്‍- 11, സ്വഫ്വ- 11, ദറഇയ- 11, ഖുന്‍ഫുദ- 10, താദിഖ്- 10, ഖോബാര്‍- 9, വാദി ദവാസിര്‍- 8, ബൈഷ്- 7, ബീഷ- 6, ഖറഅ- 6, മുസൈലിഫ്- 6, അല്‍റൈന്‍- 6, ജുബൈല്‍- 5, റാസ് തനൂറ- 5, അല്‍ജഫര്‍- 4, വാദി അല്‍ഫറഅ- 4, മനാഫ് അല്‍ഹദീദ- 4, ദുര്‍മ- 4, ഖമീസ് മുശൈത്- 3, ദഹ്‌റാന്‍- 3, അല്‍ഖുറുമ- 3, അല്‍ഹദ- 3, ശറൂറ- 3, ഹാഇല്‍- 3, അല്‍-ഖര്‍ജ്- 3, അല്‍ഖറഇ- 2, നമീറ- 2, അബഹ- 1, ബുറൈദ- 1, അല്‍-സഹന്‍- 1, അല്‍ അലൈത്- 1, തുവാല്‍- 1, തബൂക്- 1, അല്‍ദിലം- 1, ലൈല അഫ്ലാജ്- 1, ഹോത്ത അല്‍ സുദൈര്‍- 1 എന്നിങ്ങനെയാണ് വ്യാഴാഴ്ച പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക്.

Latest