Connect with us

Kerala

കോണ്‍ക്രീറ്റ് ജനല്‍പ്പാളി തലയില്‍ വീണ് നാലര വയസുകാരന് ദാരുണ അന്ത്യം

Published

|

Last Updated

കൊല്ലം | കളിക്കുന്നതിനിടയില്‍ കോണ്‍ക്രീറ്റ് ജനല്‍പ്പാളി തലയില്‍വീണ് നാലരവയസ്സുകാരന്‍ മരിച്ചു. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി ഷാന്‍മന്‍സിലില്‍ മുഹമ്മദ് ഷാന്‍- ജസ്‌ന ദമ്പതികളുടെ മകന്‍ അയാന്‍ (നാലര) ആണ് മരിച്ചത്.

ഇന്നലെ ഉച്ചക്ക് ഒന്നരയോടെ ഇവരുടെ വീടിനു മുന്നിലായിരുന്നു അപകടം. മുഹമ്മദ് ഷാന്‍ കെട്ടിട നിര്‍മാണത്തിനുള്ള കട്ടിളയും ജനലുകളും മറ്റും കോണ്‍ക്രീറ്റില്‍ നിര്‍മിച്ച് വില്‍പ്പന നടത്തുന്ന സ്ഥാപനം വീടിനോടു ചേര്‍ന്നു നടത്തിവരുന്നുണ്ട്. സമീപത്തായി ചാരിവെച്ചിരുന്ന ജനല്‍പ്പാളിയില്‍ പിടിച്ചുകളിക്കുന്നതിനിടെ ഭാരമേറിയ ജനല്‍ അയാന്റെ മുകളിലേക്ക് വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ അയാനെ ഉടന്‍ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുളത്തൂപ്പുഴ സ്റ്റെല്ല മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ഥിയാണ്. സഹോദരന്‍: അബിന്‍ഷാ.