Connect with us

Gulf

കണ്ണൂര്‍ വളക്കൈ സ്വദേശി ദമാമില്‍ കുഴഞ്ഞുവീണ് മരിച്ചു

Published

|

Last Updated

ദമാം | കണ്ണൂര്‍ വളക്കൈ ചൊറുക്കള സ്വദേശി മഞ്ചാല്‍ നടുക്കുന്നുമ്മല്‍ ഇബ്രാഹിം (55) ദമാമില്‍ മരിച്ചു. തിങ്കളാഴ്ച വൈകീട്ട് താമസ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സ്‌പോണ്‍സറും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഖതീഫ് സെന്‍ട്രല്‍ ആശുപത്രില്‍ എത്തിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയവെ ബുനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ഖത്തീഫ് ആശുപ്രത്രില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ദമാമില്‍ ഖബറടക്കും.

ഭാര്യ: കേളോത്ത് വളപ്പില്‍ സുഹറ. മക്കള്‍: അന്‍വര്‍ (ഹലാല്‍ ചിക്കന്‍ സ്റ്റാള്‍, മഞ്ചാല്‍) സഫീര്‍ (ഇഉ വേള്‍ഡ്, മഞ്ചാല്‍), പരേതനായ സാബിര്‍. മരുമക്കള്‍: നാദിയ (എറണാകുളം), നൗഫിയത്ത് (മുയ്യം).

---- facebook comment plugin here -----

Latest