Connect with us

Saudi Arabia

ബുറൈദയില്‍ ക്രെയിനില്‍ നിന്ന് വീണ് പരുക്കേറ്റ പാലക്കാട് സ്വദേശി മരിച്ചു

Published

|

Last Updated

ബുറൈദ  | സഊദിയിലെ ബുറൈദയില്‍ ക്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് കൊടുവായൂര്‍ സ്വദേശി മരിച്ചു. കൊടുവായൂര്‍ പെരുവമ്പ് സ്വദേശി മുരളീ മണിയന്‍ കിട്ട (50) ആണ് ബുറൈദ കിംഗ് ഫഹദ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.

വ്യാഴാഴ്ച ജോലിക്കിടെ ക്രെയിനില്‍ നിന്നും തെന്നി വീണ് കഴുത്തിന് പിന്നിലും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു.ഉടന്‍ തന്നെ ബുറൈദ കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വെള്ളിയാഴ്ച ശസ്ത്രക്രിയക്ക് വിധേയമാകുകയും ചെയ്തിരുന്നു, ശസ്ത്രക്രിയക്ക് ശേഷം തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയവെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്
10 മാസം മുമ്പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞു വന്നത്. ഭാര്യ: ഗീത, മകള്‍ :രേഷ്മ . നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവും

Latest