Saudi Arabia
ദമാം എയര്‍പോര്‍ട്ടില്‍ നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു

ദമാം | നീണ്ട കാത്തിരിപ്പിനൊടുവില്‍ ദമാമില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര തിരിച്ച ആദ്യവിമാനത്തിലെ യാത്രക്കാര്‍ക്ക് ദമാം വിമാനത്താവളത്തില്‍ സഹായഹസ്തവുമായി നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചു
168 മുതിര്‍ന്നവരും 6 കുട്ടികളും അടക്കം 174 പേരാണ് ദമാമില്‍ നിന്നും കൊച്ചിയിലേയ്ക്ക് ഉച്ചയ്ക്ക് 12.40ന് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാര്‍ നേരത്തെ ഇന്ത്യന്‍ എംബസ്സിയില്‍ രജിസ്റ്റര്‍ ചെയ്ത യാത്രക്കായി കാത്തിരിക്കുന്ന ഗര്‍ഭിണികള്‍ , തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങുന്നവരായിരുന്നു യാത്ര തിരിച്ചത് .
യാത്രക്കാര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് വിമാനത്താവള അധികൃതരുടെ സഹകരണത്തോടെ യാത്രയില്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയും, മാസ്‌ക്കുകളും, ഗ്ലൗസുകളും വിതരണം ചെയ്തും നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്കിന്റെ വളണ്ടിയര്‍ന്മാര്‍ രാവിലെ എട്ടര മണി മുതല്‍ തന്നെ വിമാനത്താവളത്തില്‍ സജീവമായിരുന്നു .കൊറോണ രോഗവ്യാപനം മൂലം ദുരിതത്തിലായ പ്രവാസി മലയാളികളെ സഹായിയ്ക്കാനായി ഒരു മാസം മുന്‍പാണ് സഊദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയായ ദമാമില്‍ നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്ക് പ്രവര്‍ത്തനം ആരംഭിച്ചത്
ലോക കേരളസഭ അംഗങ്ങളായ നാസ് വക്കം, പവനന്‍ മൂലക്കല്‍, എം.എ.വാഹിദ്, മഞ്ജു മണിക്കുട്ടന്‍, നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തകരായ മണിക്കുട്ടന്‍, വിഷ്ണു എന്നിവര്‍ വിമാനത്താവളത്തിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.