Ongoing News
റഷ്യയിലെ സെന്റ് ജോര്‍ജ് ആശുപത്രിയില്‍ തീപ്പിടിത്തം; അഞ്ച് കൊവിഡ് ബാധിതര്‍ മരിച്ചു

മോസ്‌കോ | റഷ്യയില്‍ സെന്റ്പീറ്റേഴ്സ്ബര്‍ഗിലെ സെന്റ് ജോര്‍ജ് ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ നിരവധി കൊവിഡ് ബാധിതര്‍ മരിച്ചു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപ്പിടിത്തമുണ്ടായത്. ദുരന്തത്തെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് 150 ഓളം പേരെ ഒഴിപ്പിച്ചു. എത്ര പേര്‍ മരിച്ചുവെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
സെന്റ് ജോര്‍ജ് ആശുപത്രി അടുത്തിടെയാണ് കൊവിഡ് ആശുപത്രിയാക്കിയത്. വെന്റിലേറ്ററുകളുടെ ഓവര്‍ലോഡാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
---- facebook comment plugin here -----