Connect with us

National

ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 13 മരണം; പുതുതായി 406 പേര്‍ക്ക് രോഗബാധ

Published

|

Last Updated

ന്യൂഡല്‍ഹി | കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് മൂലം മരിച്ചത് 13 പേര്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത ശേഷം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ദിവസമാണ് കടന്നുപോയത്. 406 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ഡല്‍ഹിയില്‍ മൊത്തം മരണസംഖ്യ 86 ആയി. ആകെ രോഗബാധിതരുടെ എണ്ണം 7,639 ആണ്. ഇതില്‍ 2,512 പേര്‍ സുഖം പ്രാപിച്ചു. 5,041 പേര്‍ ചികിത്സയിലാണെന്നും ഡല്‍ഹി സര്‍ക്കാര്‍ പുറത്തുവിട്ട ആരോഗ്യ ബുള്ളറ്റിനില്‍ പറയുന്നു.
അതേസമയം, സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളും നടപടികളും സംബന്ധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടി.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി തിങ്കളാഴ്ച നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ കെജ്‌രിവാളും പങ്കെടുത്തിരുന്നു. ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് മേയ് 15നകം മുഖ്യമന്ത്രിമാര്‍ നിര്‍ദേശം നല്‍കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഇതിനുവേണ്ടിയാണ് കെജ്‌രിവാള്‍ ജനാഭിപ്രായം തേടുന്നത്.

Latest