Kerala
തെരുവുനായ കുറുകെ ചാടി; ബൈക്ക് അപകടത്തില്‍പെട്ട് കെഎസ്ഇബി ജീവനക്കാരി മരിച്ചു

പത്തനംതിട്ട | തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് അപകടത്തില്‍പെട്ട് കെഎസ്ഇബി ജീവനക്കാരി മരിച്ചു. പത്തനംതിട്ട കെ എസ് ഇ ബി സെക്ഷനിലെ സബ് എന്‍ജിനീയര്‍ ശ്രീതു (32) ആണ് മരിച്ചത്.
ചവറ സ്വദേശിനിയായ ഇവര്‍ സഹോദരന്റെ ബൈക്കിന് പിന്നില്‍ പത്തനംതിട്ടയിലെ ഓഫീസിലെക്ക് വരികയായിരുന്നു. ഇതിനിടെ ബൈക്കിന് കുറുകെ നായ ചാടുകയും ബൈക്ക് മറിയുകയുമായിരുന്നു. അടൂര്‍ കൈപ്പട്ടുര്‍ റോഡില്‍ ആനന്ദപള്ളിയിലാണ് അപകടമുണ്ടായത്.
പരിക്കേറ്റ ശ്രിതുവിനെ ഉടന്‍ അടൂര്‍ താലുക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
---- facebook comment plugin here -----