Connect with us

Covid19

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 67152 ആയി; 2200ന് മുകളില്‍ പേര്‍ക്ക് ജീവന്‍ നഷ്ടം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നതിനിടയിലും കൊവിഡ് ഭീതിക്ക് ഒരു കുറവുമില്ല. പുതുതായി രോഗിളും മരണവും വലിയ തോതില്‍ വര്‍ധിക്കുകയാണ്. കൂടുതല്‍ ഹോട്ട്‌സ്‌പോട്ടുകള്‍ രൂപപ്പെടുന്നു. സ്ഥിതി ആശങ്കജനകമാണെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു. രാജ്യത്ത് ഇതിനകം കൊവിഡ് ബാധിതരുടെ എണ്ണം 67152 ആയി. 2206 പേരുടെ ജീവന്‍ വൈറസെടുത്തു. ഇന്നലെ മാത്രം 4213 പുതിയ രോഗികളും 97 മരണവുമാണ് രാജ്യത്തഉണ്ടായത്. മഹാരാഷ്ട്രയിലെ മുംബൈ നഗരവും ഗുജറാത്തിലെ അഹമ്മദാബാദ് നഗരവും അതീവ ഗുരുതരാവസ്ഥയിലാണ്.

മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 22,171 ആയി. മരണം 832ലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1943 പുതിയ കേസുകളും 53 മരണവുമാണ് സംസ്ഥാനത്തുണ്ടായത്. മുംബൈയില്‍ മാത്രം രോഗബാധിതര്‍ 13,564 ആയി. കൊവിഡ് രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തില്‍ ഇതിനകം 9194 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 493 പേര്‍ മരണപ്പെടുകയും ചെയ്തു. ഇന്നലെ മാത്രം ഗുജറാത്തില്‍ 398 കേസും 21 മരണവുമാണുണ്ടായത്. ഇതില്‍ ഭൂരിഭാഗവും അഹമ്മദാബാദിലാണ്. തമിഴ്‌നാട്ടില്‍ ഇന്നലെ മാത്രം 669 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ 7204 പേര്‍ രോഗബാധിതരായപ്പോള്‍ 47 മരണവുമുണ്ടായി. ഡല്‍ഹിയിലും രോഗികളുടെ എണ്ണം 7000 കടന്നു. സുല്‍ത്താന്‍പുരിയില്‍ ഒമ്പത് പോലിസുകാര്‍ക്ക് കോവിഡ് കണ്ടെത്തി.

രാജസ്ഥാനില്‍ ഇന്നലെ സ്ഥിരീകരിച്ച 106 പേര്‍ അടക്കം ഇതിനരം 3814 പേര്‍ രോഗബാധിതരായി. 107 പേരാണ് മരണപ്പെട്ടത്. മധ്യപ്രദേശില്‍ രോഗികളുടെ എണ്ണം 3614 ആയി .157 പുതിയ കേസുകള്‍ കൂടി കണ്ടെത്തി. ഇന്‍ഡോറില്‍ 77 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരികരിച്ചു. ഭോപ്പാലില്‍ ബി ജെ പി എം എല്‍ എ അടക്കം 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മധ്യപ്രദേശില്‍ 215 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

 

 

---- facebook comment plugin here -----

Latest