ഖത്തറിൽ 1,130 പുതിയ കൊവിഡ് രോഗികൾ; ഒരു മരണം

Posted on: May 10, 2020 12:00 am | Last updated: May 10, 2020 at 12:01 am

ദോഹ | ഖത്തറിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 13 ആയി. ഐ സി യുവിൽ ചികിത്സയിലായിരുന്ന 52 കാരനാണ് മരണപെട്ടയാൾ. അദ്ദേഹത്തിന് മറ്റു രോഗങ്ങൾ ഉണ്ടായിരുന്നെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രാജ്യത്ത് പുതുതായി 1130 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4096 പേർ ടെസ്റ്റ് വിദേയമായി. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21000 കഴിഞ്ഞു. 18819 പേർ ഇപ്പോൾ ചികിത്സയിലാണ്. 129 പേർ 24 മണിക്കൂറിനുള്ളിൽ രോഗം ഭേദമായി. മൊത്തം 2499 പേർക്ക് ഇതുവരെ രോഗം ഭേദമായി.