Connect with us

Kerala

പ്രവാസികളുമായി ഇന്ന് മൂന്ന് വിമാനങ്ങളെത്തും

Published

|

Last Updated

കൊച്ചി | ഗള്‍ഫില്‍ നിന്നും പ്രവാസികളുമായി മൂന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ ശനിയാഴ്ച കേരളത്തിലെത്തും. കുവൈത്ത്, മസ്‌കറ്റ്, ദോഹ എന്നിവിടങ്ങളിലുള്ള പ്രവാസികളുമായാണ് വിമാനങ്ങളെത്തുക .കുവൈത്തിലേക്കുള്ള വിമാനം കൊച്ചിയില്‍നിന്നു രാവിലെ പത്തിന് പുറപ്പെടും. ഈ വിമാനം രാത്രി 9.15ന് കൊച്ചിയില്‍ മടങ്ങിയെത്തും. മസ്‌കറ്റ് വിമാനം ഉച്ചയ്ക്ക് ഒന്നിന് കൊച്ചിയില്‍നിന്നു യാത്രതിരിക്കും. രാത്രി 8.50ന് തിരിച്ചെത്തും. ദോഹ വിമാനം വൈകീട്ട് നാലിന് പുറപ്പെടും. ഞായറാഴ്ച പുലര്‍ച്ചെ 1.40ന് മടങ്ങിയെത്തും.

ഞായറാഴ്ച ദോഹയിലെയും കൊലാലംപുരിലെയും പ്രവാസികളെ നാട്ടിലെത്തിക്കാന്‍ രണ്ടുവിമാനങ്ങള്‍ പുറപ്പെടും. ഉച്ചക്ക് ഒന്നിന് കോഴിക്കോട്ടുനിന്നു ദോഹയിലേക്കു പോകുന്ന വിമാനം രാത്രി 10.45ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. ഉച്ചക്ക് ഒന്നിന് കൊച്ചിയില്‍നിന്നു കൊലാലംപുരിലേക്ക് യാത്രതിരിക്കുന്ന വിമാനം രാത്രി 10.45ന് മടങ്ങിയെത്തും.

ഓരോ വിമാനത്താവളത്തിലും ഇറങ്ങാനുള്ള സ്ലോട്ട് ലഭ്യമാകുന്നതിനനുസരിച്ച് സമയക്രമത്തില്‍ മാറ്റംവന്നേക്കാം. ഓരോ രാജ്യത്തെയും ഇന്ത്യന്‍ എംബസികള്‍ യാത്രക്കാരുടെ മുന്‍ഗണനപ്പട്ടിക തയ്യാറാക്കി വിമാനക്കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്.

Latest