Connect with us

National

രാജ്യത്തെ കൊവിഡ് വ്യാപനം; ഐ സി എം ആര്‍ റാന്‍ഡം ടെസ്റ്റ് നടത്തും

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് മാഹാനഗരങ്ങള്‍ കേന്ദ്രീകരിച്ച് കൊവിഡ് 19 പടരുന്നതിനിടെ സാമൂഹിക വ്യാപനത്തിന്റെ തോത് അറിയുന്നതിനായി റാന്‍ഡം ടെസ്റ്റ് നടത്താന്‍ ഐ സി എം ആര്‍ തീരുമാനം. കൊവിഡ് രൂക്ഷമായ ഓരോ ജില്ലയിലും 400 പേരില്‍ വീതമാണ് ടെസ്റ്റ് നടത്തുക. ഇത്തരത്തില്‍ 75 ജില്ലകളില്‍ ടെസ്റ്റ് നടത്തും.

രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുത്തുന്ന രോഗികളുടെ എണ്ണം ആശങ്കപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടെന്നുള്ള അഭ്യൂഹങ്ങള്‍ വിവിധകോണുകളില്‍ നിന്നുയര്‍ന്നിട്ടുണ്ട്. ഇതെല്ലാ പരിഗണിച്ചാണ് ഐ സി എം ആറിന്റെ നീക്കം.

രാജ്യത്ത് ഇതുവരെ 56342 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1886 പേര്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3390 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 109 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയും ഗുജറാത്തുമാണ് ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്നത്.

 

 

Latest