Connect with us

Covid19

ഓപ്പറേഷന്‍ സമുദ്രസേതു: മാലിയില്‍നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് തുടക്കമായി

Published

|

Last Updated

മാലി | മാലിയിലുള്ള ഇന്ത്യക്കാരെ മടക്കി കൊണ്ട് വരുന്നതിന് നാവിക സേനയുടെ ഓപ്പറേഷന്‍ സമുദ്രസേതുവിന് തുടക്കമായി. പ്രവാസികളുമായി നാവിക സേനയുടെ കപ്പല്‍ പുറപ്പെടാനുള്ള ഒരുക്കത്തിലാണ്. മാലിദ്വീപില്‍ നിന്നുള്ള യാത്രക്കാരെ നാവിക സേന കപ്പലില്‍ കയറ്റുന്ന നടപടി തുടങ്ങിയിട്ടുണ്ട്. മാലി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് യാത്രക്ക് അവസരം. രണ്ട് കപ്പലുകളിലായി ആയിരം പേരാണ് കപ്പലില്‍ യാത്ര തിരിക്കുക.

ആരോഗ്യ പ്രശ്‌നം ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, സന്ദര്‍ശക വീസയിലെത്തി കുടുങ്ങിപ്പോയവര്‍ എന്നിവരെയെല്ലാം ആദ്യ പട്ടികയിലുണ്ട്. തൊഴില്‍ നഷ്ടപ്പെട്ടവരെയും മുന്‍ഗണനാ ക്രമമനുസരിച്ച് പരിഗണിക്കും. രണ്ട് ദിവസമെടുത്താകും മാലിയില്‍ നിന്ന് കപ്പല്‍ കൊച്ചിയിലേക്ക് എത്തുക.

ഐഎന്‍എസ് ജലാശ്വ ,ഐഎന്‍എസ് മഗര്‍ എന്നീ രണ്ട് കപ്പലുകളാണ് സമുദ്രസേതു ദൗത്യത്തിനായി നാവിക സേന ഉപയോഗിക്കുന്നത്.