Connect with us

Covid19

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു; ആഫ്രിക്കക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Published

|

Last Updated

വാഷിംഗ്ടണ്‍ | ആഗോളതലത്തില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 39 ലക്ഷം കടന്നു. 270,403 പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്. അമേരിക്കയില്‍ മരണസംഖ്യ 77,000 ആയി ഉയര്‍ന്നു. ഇവിടെ 24 മണിക്കൂറിനിടെ 2,109 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. രോഗബാധിതരുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുക്കുകയാണ്. അതേ സമയം 216,863 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം ഭേദമായത്. ഇറ്റലിയില്‍ മരണം 30,000ത്തോട് അടുത്തപ്പോള്‍ ബ്രിട്ടനില്‍ മുപ്പതിനായിരം പിന്നിട്ടു. ഫ്രാന്‍സിനേയും ജര്‍മനിയേയും മറികടന്ന് റഷ്യ രോഗബാധിതരുടെ എണ്ണത്തില്‍ അഞ്ചാമത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,231 പേര്‍ക്കാണ് റഷ്യയില്‍ കൊവിഡ് ബാധിച്ചത്.

സ്‌പെയിനില്‍ 26,070 പേരും ഇറ്റലിയില്‍ 29,958 പേരും യുകെയില്‍ 30,615 പേരും ഫ്രാന്‍സില്‍ 25,987 പേരും ഇതിനകം മരണപ്പെട്ടു. അമേരിക്കയ്ക്കും റഷ്യക്കും പുറമെ 24 മണിക്കൂറിനിടെ ബ്രസീലില്‍ 8,495 പേര്‍ക്കും യുകെയില്‍ 5,614 പേര്‍ക്കും സ്‌പെയിനില്‍ 3,173 പേരിലും രോഗം സ്ഥിരീകരിച്ചതും ആശങ്കയാണ്.

കൊവിഡ്ബാധ അടുത്ത തവണ ഏറെ നാശം വിതക്കുക ആഫ്രിക്കയിലായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊവിഡ് ബാധ ആദ്യ വര്‍ഷം ആഫ്രിക്കയില്‍ 83,000 മുതല്‍ 1,90,000 പേരുടെ ജീവനെടുക്കുമെന്നും 49 ദശലക്ഷം ആളുകള്‍ക്ക് രോഗം ബാധിക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

---- facebook comment plugin here -----

Latest