അബുദാബിയിൽ കോവിഡ് ബാധിച്ചു രണ്ട് മലയാളികൾ മരിച്ചു 

Posted on: May 8, 2020 12:15 am | Last updated: May 8, 2020 at 12:15 am
അബുദാബി | അബുദാബിയിൽ കോവിഡ് ബാധിച്ചു രണ്ട് മലയാളികൾ മരിച്ചു. അബുദബി മുറൂർ റോഡിൽ  കർട്ടൻ ഷോപ് ഉടമയായ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശി സെയ്ത് മുഹമ്മദ് (78), തിരുവനന്തപുരം നെയ്യാറ്റിൻകര കമുകിൻകോട് സ്വദേശിയും അൽ വത്തൻ ന്യൂസ് പേപ്പറിൽ കെട്ടിട നിർമ്മാണ മേഖലയിൽ ജോലിക്കാരനുമായ  കെന്നി  ഫ്രഡ്‌ഡി (47) എന്നിവരാണ്  മരിച്ചത്.
സഫിയയയാണ് സെയ്ത് മുഹമ്മദിന്റെ ഭാര്യ. നജീബ്, നസീമ, നിഷ, നിജ. എന്നിവർ മക്കളാണ്. അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി ബനിയാസ് ഖബർ സ്ഥാനിയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ശ്രീജയാണ് കെന്നി ഫ്രഡ്‌ഡിയുടെ ഭാര്യ. മകൻ : ആന്റോ ഫ്രഡ്‌ഡി. സഹോദരങ്ങൾ : മിനി എഫ് എസ്, പ്രിയ എഫ് ഫ്രഡ്‌ഡി. മൃതദേഹം  നടപടി ക്രമങ്ങൾ പൂർത്തിയാക്കി അബുദാബി സെമിത്തേരിയിൽ മറവ് ചെയ്തു.