Connect with us

Kerala

പ്രവാസികളെയും വഹിച്ചുള്ള രണ്ടു വിമാനങ്ങളും കേരളത്തിലേക്കു പുറപ്പെട്ടു

Published

|

Last Updated

അബൂദബി |പ്രവാസികളെയും വഹിച്ചുള്ള രണ്ടു വിമാനങ്ങളും കേരളത്തിലേക്കു പുറപ്പെട്ടു. ഇതില്‍ അബൂദബി-കൊച്ചി വിമാനം രാത്രി 10:17 നായിരിക്കും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുക. 177 മുതിര്‍ന്നവരും നാല് കുഞ്ഞുങ്ങളുമാണ് ഈ വിമാനത്തിലുള്ളത്. ദുബൈ-കരിപ്പൂര്‍ വിമാനം എത്തിച്ചേരുന്ന കൃത്യസമയം അറിവായിട്ടില്ല. 183 യാത്രക്കാരാണ് ഇതിലുള്ളത്. കൊവിഡ് റാപിഡ് ടെസ്റ്റിനു
വിധേയരാക്കിയ ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ചത്.

പ്രവാസികളെ സ്വീകരിക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി അധികൃതര്‍ വ്യക്തമാക്കി. ഓരോ ജില്ലക്കാരെയും അതതു ജില്ലകളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് കെ എസ് ആര്‍ ടി സി ബസിലാണ് അയക്കുക. കൊവിഡ് കെയര്‍ കേന്ദ്രം വരെ യാത്രക്കാരെ പോലീസ് അനുഗമിക്കും. ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ആംബുലന്‍സില്‍ മഞ്ചേരിയിലെയോ കോഴിക്കോട്ടെയോ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസോലേഷന്‍ കേന്ദ്രങ്ങളിലേക്കു കൊണ്ടുപോകും.

അതിനിടെ, നാട്ടിലെത്തുന്ന പ്രവാസികളെ സംബന്ധിച്ച കൊവിഡ് മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുതുക്കി. പരിശോധന നടത്താത്തവര്‍ 14 ദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയണം. നെഗറ്റീവ് ഫലമുള്ളവര്‍ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഏഴു ദിവസം നിരീക്ഷണത്തില്‍ കഴിയണം. ഏഴു ദിവസം കഴിഞ്ഞ് ലക്ഷണമില്ലെങ്കില്‍ മറ്റൊരു ഏഴു ദിവസം വീടുകളില്‍ നിരീക്ഷണത്തിലിരിക്കണം.

 

Latest