Connect with us

Covid19

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഡോക്ടറും ഭാര്യയും മരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഡോക്ടറും ഭാര്യയും മരിച്ചു. ഡോക്ടര്‍ റിപ്പോണ്‍ മാലിക്കും ഭാര്യയുമാണ് മരിച്ചത്. ജഹാംഗീര്‍ പുരിയില്‍ സ്വകാര്യ മെഡിക്കല്‍ ക്ലിനിക്ക് നടത്തിവരികയായിരുന്നു ഡോ. മാലിക്. ഡല്‍ഹിയില്‍ കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്.

രോഗബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് ഡല്‍ഹി. ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 5532 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.