Connect with us

Covid19

കൊവിഡ് അമേരിക്കക്ക് നല്‍കിയത് പേള്‍ ഹാര്‍ബറിനേക്കാള്‍ വലിയ ദുരന്തം: ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍ |  രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാന്‍ നടത്തിയ പേള്‍ ഹാര്‍ബര്‍ ആക്രമണത്തേക്കാളും 9/11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തേക്കാളും നാശമാണ് കൊവിഡ് അമേരിക്കക്ക് നല്‍കിയതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെപ്. അദൃശ്യ ശത്രുവിനെതിരായ യുദ്ധമായി ഇതിനെ കാണുന്നു. ഇതുപോലൊരു ആക്രമണം മുമ്പ് രാജ്യത്ത് ഉണ്ടായിട്ടില്ലെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പേള്‍ ഹാര്‍ബര്‍ ആക്രമണത്തേക്കാളും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തേക്കാളും കൂടുതല്‍ ആളുകളെ ഇത് കൊന്നിട്ടുണ്ട്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ മരണം മൂവായിരത്തിന് അടുത്തായിരുന്നു. നിര്‍ഭാഗ്യവശാല്‍, അതിനെപലവട്ടം മറികടന്നു. അതിനാല്‍ തന്നെ അതെഇത് ഒരു യുദ്ധമായി കാണുന്നു.

പല വിധത്തില്‍ കൊവിഡ് ശക്തനായ ശത്രുവാണ്. നേരില്‍ കാണാവുന്ന ശത്രുക്കള്‍ക്കെതിരെ നമുക്ക് നന്നായി പ്രവര്‍ത്തിക്കാനാകും. പക്ഷേ ഇത് അങ്ങനെയല്ല, അദൃശ്യനാണ്. എന്നാലും ഞങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.