Connect with us

Kerala

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇതുവരെ എത്തിയത് 6,802 പേര്‍

Published

|

Last Updated

തിരുവനന്തപുരം | ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇതുവരെ 6,802 പേര്‍ കേരളത്തിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തമിഴ്നാട്ടില്‍ നിന്ന് 4,298 പേരും കര്‍ണാടകയില്‍ നിന്ന് 2,120 പേരും മഹാരാഷ്ട്രയില്‍ നിന്ന് 98 പേരുമാണ് എത്തിയത്. 23,0189 പേര്‍ ഇതുവരെ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 69,108 പേര്‍ പാസുകള്‍ ആവശ്യപ്പെട്ടു. ഇവരില്‍ 38,862 പേര്‍ക്ക് പാസുകള്‍ അനുവദിച്ചിട്ടുണ്ട്.

ജോലി നഷ്ടപ്പെട്ട് 576 പേരാണ് സംസ്ഥാനത്തെത്തിയത്. മാതാപിതാക്കളില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്ന 163 കുട്ടികളും 66 ഗര്‍ഭിണികളും തിരിച്ചെത്തിയവരുടെ കൂട്ടത്തിലുണ്ട്. 47 പേര്‍ അടിയന്തര ചികിത്സക്കായും എത്തിയിട്ടുണ്ട്.

Latest