Connect with us

Kerala

ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകും;സംസ്ഥാനത്തെ മദ്യശാലകള്‍ ഉടന്‍ തുറക്കേണ്ടെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ മദ്യശാലകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ .എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ട് വെച്ചത്.

മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുമായി എക്‌സൈസ് മന്ത്രിയും എക്‌സൈസ് കമ്മീഷണറും കൂടിക്കാഴ്ച നടത്തിയത്. മദ്യശാലകള്‍ തത്കാലം തുറക്കേണ്ടതില്ല. ഇപ്പോള്‍ തുറന്നാല്‍ മറ്റുസംസ്ഥാനങ്ങളിലേത് പോലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രി തത്കാലം മദ്യശാല തുറക്കില്ലെന്ന് പറഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ ഇളവുകളില്‍ മദ്യ ശാലകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നുവെങ്കിലും സംസ്ഥാനത്ത് മദ്യ ശാലകള്‍ തുറന്നിരുന്നില്ല. മദ്യശാലകള്‍ തുറന്ന മറ്റ് സംസ്ഥാനങ്ങളില്‍ വലിയ തിരക്കും ക്രമസമാധാന പ്രശ്‌നങ്ങളും നിലനില്‍ക്കുകയാണ്.