Connect with us

Saudi Arabia

കൊല്ലം സ്വദേശി സഊദിയില്‍ നിര്യാതനായി

Published

|

Last Updated

ബുറൈദ | ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി സഊദിയിലെ ഉനൈസയില്‍ മരിച്ചു.കൊല്ലം ഇഞ്ചവല പനയം സ്വദേശി ഹാലാം കുട്ടിയാണ് (57 ) യാണ് മരിച്ചത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഉനൈസയില്‍ സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്തു വരികയായിരുന്നു.

നേരത്തെ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. രണ്ട് മാസം മുന്‍പ് രോഗംമൂര്‍ച്ഛിച്ചതിനാല്‍ ഉനൈസയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി ഉനൈസ കിംഗ് സഊദ് ആശുപ്രതി, ബുറൈദ കിംഗ് ഫഹദ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നു.ഏഴ് മാസം മുന്‍പാണ് അവസാനമായി അവധികഴിഞ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്

ഭാര്യ : ശരീഫ. മക്കള്‍ : നുജൂം ,മുബീന.
നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്