Connect with us

Saudi Arabia

സഊദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഹസീബ്ഖാന്റെ മൃതദേഹം ബുറൈദയില്‍ ഖബറടക്കി

Published

|

Last Updated

ബുറൈദ | സഊദിയിലെ ബുറൈദയില്‍ കോവിഡ് ബാധിച്ച് മരിച്ച ആലപ്പുഴ ആദിക്കാട്ടുകുളങ്ങര മുഹമ്മദ് റാവുത്തരുടെ മകന്‍ ഹസീബ്ഖാന്റെ മൃതദേഹം ബുറൈദയില്‍ ഖബറടക്കി.

കൊവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഉനൈസയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബുറൈദ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിച്ചാണ് ഖബറടക്ക ചടങ്ങുകള്‍ നടന്നത് .നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനായി ഖസീമിലെ ഇന്ത്യന്‍ എംബസ്സി വളണ്ടിയറും, സാമൂഹിക പ്രവര്‍ത്തകരും രംഗത്തുണ്ടായിരുന്നു

Latest