പ്രവാസികളുടെ മടക്കം: കണ്ണൂര്‍ വിമാനത്താവളത്തെ ഒഴിവാക്കയതിനെതിരെ പ്രധാമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി

Posted on: May 5, 2020 5:58 pm | Last updated: May 5, 2020 at 7:31 pm

തിരുവനന്തപുരം| പ്രവാസികളായ മലയാളികളെ എത്തിക്കുന്നതില്‍നിന്നുകണ്ണൂര്‍ വിമാനത്താവളത്തെ ഒഴുവാക്കിയ നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ വിമാനത്താവളം വഴി വീട്ടിലേക്ക് മടങ്ങാന്‍ 69,179 രജിസ്റ്റര്‍ ചെയ്തവര്‍ മറ്റ് വിമാനത്താവളങ്ങളില്‍ ഇറങ്ങിയാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ എന്നീ നാല് വിമാനത്താവളങ്ങള്‍ വഴിയും പ്രവാസികളെ കൊണ്ടുവരുന്നതിനുള്ള സജ്ജീകരണമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയത്. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തെ കേന്ദ്രം ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

കണ്ണൂരില്‍ ഇറങ്ങേണ്ടവര്‍ ലോക്ക്ഡൗണ്‍ കാലത്ത് മറ്റ് വിമാനത്താവളങ്ങളില്‍ ഇറങ്ങിയാല്‍ യാത്രക്കായുണ്ടാകുന്ന ബുദ്ധിമുട്ട് ഊഹിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു