Connect with us

Kerala

സ്‌റ്റേയില്ല; സാലറി കട്ട് ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി | ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് സ്‌റ്റേയില്ല. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാറിന് നിയമപരമായ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ശമ്പള ഓര്‍ഡിനന്‍സിന്റെ ലക്ഷ്യം വ്യക്തമാണ്. ശമ്പളം പിടിക്കുകയല്ല, നീട്ടിവെക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ശമ്പളം തിരിച്ചു നല്‍കുന്ന കാര്യത്തില്‍ ആറു മാസത്തിനകം നിലപാട് പറയാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതായും കോടതി ചൂണ്ടിക്കാട്ടി. ഹരജി ജൂണ്‍ മാസം രണ്ടാമത്തെ ആഴ്ച വീണ്ടും പരിഗണിക്കും.

സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സാണ് കോടതി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചത്. പ്രത്യേക സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ വേണ്ടിവന്നേക്കാമെന്ന് കോടതി വ്യക്തമാക്കി. നിയമനിര്‍മാണം നടത്താമെന്ന്, ശമ്പളം പിടിക്കുന്നത് സംബന്ധിച്ച ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ തന്നെ പറയുന്നുണ്ടെന്നും ആരുടെയും മൗലികാവകാശം ലംഘിക്കുന്നതല്ല ഓര്‍ഡിനന്‍സെന്നും  കോടതി വ്യക്തമാക്കി. പ്രതിപക്ഷ സര്‍വീസ് സംഘടനകളാണ് ഓര്‍ഡിനന്‍സ് നിയമാനുസൃതമല്ലെന്ന് കാണിച്ച് കോടതിയില്‍ ഹരജി നല്‍കിയിരുന്നത്.

Latest