Connect with us

Gulf

പ്രവാസികളുടെ മടക്ക യാത്ര സൗജന്യമാക്കണം: ഐ സി എഫ്

Published

|

Last Updated

ജിദ്ദ | പ്രവാസികളുടെ മടങ്ങിവരവിനു പച്ചക്കൊടി കാട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ഐ സി എഫ് നാഷണല്‍ കമ്മിറ്റി സ്വാഗതം ചെയ്തു. ഇതിനായി ഒരുക്കുന്ന ക്രമീകരണങ്ങളോട് അനുഭാവപൂര്‍ണമായ സമീപനമാണ് എല്ലാ പ്രവാസികള്‍ക്കുമുള്ളത്. അവ പാലിച്ചും പൊരുത്തപ്പെട്ടും പ്രവര്‍ത്തിക്കുന്നതിനു ഐ സി എഫ് അടക്കമുള്ള സന്നദ്ധ സംഘടനകളുടെ ഇടപെടല്‍ ഉണ്ടാവും. യാത്രാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് അതാത് എംബസി, കോണ്‍സുലേറ്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ഐ സി എഫ് അറിയിച്ചു.

എന്നാല്‍, പ്രവാസികള്‍ സ്വന്തം ചെലവില്‍ മടങ്ങണമെന്ന് പറയുന്നത് നീതീകരിക്കാന്‍ കഴിയില്ല. ജോലിയില്ലാതെയും മറ്റു ബുദ്ധിമുട്ടുകളിലും കഴിയുന്ന പ്രവാസികളോട് ഭരണകൂടം കാണിക്കുന്ന കണ്ണില്‍ചോരയില്ലാത്ത നിലപാടാണിത്. വിവിധ രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ കൊണ്ടു പോകുന്ന മാതൃക ഇന്ത്യന്‍ സര്‍ക്കാറും പിന്‍തുടരണം. എംബസികളുടെ നിയന്ത്രണത്തിലുള്ള കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് അടക്കമുള്ളവ ഉപയോഗിച്ച് പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ഐ സി എഫ് ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കത്തയക്കാനും ഐ സി എഫ് നാഷണല്‍ കാബിനറ്റ് തീരുമാനിച്ചു.

സയ്യിദ് ഹബീബ് അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.
നിസാര്‍ കാട്ടില്‍, ബഷീര്‍ ഉള്ളണം, അബ്ദുല്‍ ലത്വീഫ് അഹ്‌സനി, അബുസ്വാലിഹ് മുസ്‌ലിയാര്‍, സലീം പാലച്ചിറ, സുബൈര്‍ സഖാഫി, ഉമര്‍ സഖാഫി മൂര്‍ക്കനാട്, സിറാജ് കുറ്റ്യാടി, ഖാദര്‍ മാസ്റ്റര്‍, ബഷീര്‍ എറണാകുളം, മുഹമ്മദലി വേങ്ങര സംബന്ധിച്ചു.

Latest