Connect with us

National

സൂറത്തില്‍ അഞ്ചാം തവണയും പോലീസും കുടിയേറ്റ തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം; നിരവധി തൊഴിലാളികള്‍ക്ക് പരുക്ക്

Published

|

Last Updated

ഗാന്ധിനഗര്‍ | ഗുജറാത്തിലെ സൂറത്തില്‍ കുടിയേറ്റ തൊഴിലാളികളും പോലീസും തമ്മില്‍ സംഘര്‍ഷം. സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങിപ്പോകാന്‍ ട്രെയിന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ റോഡിലിറങ്ങിയത്. പ്രതിഷേധം കനത്തതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. തുടര്‍ന്ന് തൊഴിലാളികള്‍ പോലീസിനു നേരെ കല്ലേറ് നടത്തി.പോലീസ് തിരിച്ചും കല്ലേറ് നടത്തി. തുടര്‍ന്ന് കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ നീക്കിയത്.

ലോക്ക്ഡൗണ്‍ നിലവില്‍ വന്നതിനു പിന്നാലെ ഇത് അഞ്ചാമത്തെ തവണയാണ് സൂറത്തില്‍ കുടിയേറ്റ തൊഴിലാളികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടാവുന്നത്. ഗുജറത്തില്‍നിന്ന് കുടിയേറ്റ തൊഴിലാളികള്‍ക്ക് മടങ്ങാന്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സര്‍വീസുകളുടെ എണ്ണം കുറവാണെന്നാണ് ആരോപണം.

സൂറത്തിലെ തുണി മില്ലുകളിലും ഡയമണ്ട് ഫാക്ടറികളിലും ജോലി ചെയ്യുന്നവരാണ് പ്രതിഷേധിച്ചത്. ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് പ്രതിഷേധിച്ച തൊഴിലാളികളില്‍ ഭൂരിഭാഗവും. ലാത്തിച്ചാര്‍ജില്‍ തൊഴിലാളികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Latest