Connect with us

Covid19

പത്തനംതിട്ട സ്വദേശി അബൂദബിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

അബുദാബി | പത്തനംതിട്ട സ്വദേശി അബൂദബിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. നെല്ലിക്കാല കരംവേലി സ്വദേശി തെക്കേപറമ്പില്‍ രോഷന്‍ രാമന്‍കുട്ടിയാണ് (59) മരിച്ചത്. ഒരാഴ്ചയിലധികമായി മുസഫയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

അബൂദബി മുസഫ വ്യവസായ നഗരിയിലെ നാഷണല്‍ പെട്രോളിയം കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ അസറ്റ് ഇന്റഗ്രിറ്റി വിഭാഗത്തില്‍ മെക്കാനിക്കായിരുന്നു. മഫ്‌റഖിലെ ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബനിയാസ് ഖബറിസ്ഥാനില്‍ സംസ്‌കരിക്കുമെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു. ഭാര്യ ബിന്ദു. മക്കള്‍: പ്രിയ (എംബിബിഎസ് വിദ്യാര്‍ഥി, പാലക്കാട് മെഡിക്കല്‍ കോളജ്), പാര്‍ത്ഥീവ് (കോഴഞ്ചേരി മാര്‍ത്തോമ്മാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി)