Connect with us

Covid19

രാജ്യത്ത് കൊവിഡ് മരണം 1300 കവിഞ്ഞു; 40,263 രോഗബാധിതര്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ്19 വൈറസ് ബാധിതരുടെ എണ്ണം 40,263 ആയതായി കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 28,070 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 10,887 പേര്‍ രോഗമുക്തരായി. 1,306 പേര്‍ക്ക് ജീവഹാനി സംഭവിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 83 പേര്‍ മരിച്ചു. 2,487 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഏറ്റവും കൂടുതല്‍ കൊവിഡ്19 ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 12,296 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 2000 പേര്‍ രോഗമുക്തി നേടി. 521 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായത്.

രോഗബാധിതരുടെ എണ്ണത്തില്‍ ഗുജറാത്ത് രണ്ടാംസ്ഥാനത്താണ്. 5,055 പേര്‍ക്കാണ് ഗുജറാത്തില്‍ ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. 896 പേര്‍ രോഗമുക്തി നേടി. 262 പേരാണ് ഇതുവരെ മരിച്ചത്. ഡല്‍ഹിയാണ് രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാമത്. 4,122 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം ബാധിച്ചത്. 2,802 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 64 പേര്‍ മരിച്ചു.

അതേസമയം കേരളത്തില്‍ ഇന്ന് ആര്‍ക്കും കോവിഡ്19 സ്ഥിരീകരിച്ചിട്ടില്ല. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി ഇന്ന് രോഗമുക്തി നേടി.

Latest