Connect with us

Kerala

പരസ്പര സഹകരണം ഉറപ്പാക്കുന്ന ഇന്ത്യയുടേയും യു എ ഇയുടെയും നടപടി പ്രശംസനീയം: കാന്തപുരം

Published

|

Last Updated

കോഴിക്കോട് | കൊവിഡ് വ്യാപന കാലത്ത് പരസ്പര സഹകരണം സജീവമാക്കുന്ന നിലപാടുകള്‍ ഇന്ത്യയും യു എ ഇയും എടുക്കുന്നത് ഏറെ പ്രശംസനീയമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ഓരോ രാജ്യവും ആഭ്യന്തരമായി കൊവിഡ് പ്രതിസന്ധിയെ പ്രതിരോധിക്കാന്‍ മല്ലിടുമ്പോള്‍ സഹോദര രാഷ്ട്രത്തിന്റെ കൂടി കാര്യത്തില്‍ പുലര്‍ത്തുന്ന ഈ ജാഗ്രത ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃകയാണ്.

കൊറോണയെ മികച്ച രീതിയില്‍ പ്രതിരോധിച്ചു വരുന്ന രാജ്യങ്ങളാണ് യു എ ഇയും ഇന്ത്യയും. ഇന്ത്യയിലെ 7000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായുള്ള വസ്തുക്കള്‍ എത്തിച്ച യു എ ഇയും, വിദഗ്ധ ഡോക്ടര്‍മാര്‍ അടക്കമുള്ള സംഘത്തെ യു എ ഇ യിലേക്കയച്ച ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ഊഷ്മളമായി തീരുന്നത് വലിയ സന്തോഷകരമാണ്. പരസപര സഹകരണവും നയതന്ത്ര ബന്ധവും ശക്തിപ്പെടാനും ഇത് കാരണമാകും. ഇതിനായി പരിശ്രമിച്ച ഇരു രാജ്യങ്ങളിലെയും ഭരണകര്‍ത്താക്കളും അംബാസിഡര്‍മാരും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു-കാന്തപുരം പറഞ്ഞു. യു എ ഇയില്‍ തങ്ങുന്ന ഇന്ത്യക്കാരുടെ തിരിച്ചുവരവ് പെട്ടെന്ന് ആക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉടന്‍ ഉണ്ടാവുമെന്ന്
പ്രതീക്ഷിക്കുന്നുവെന്നും കാന്തപുരം പ്രസ്താവനയില്‍ പറഞ്ഞു.

---- facebook comment plugin here -----

Latest