Connect with us

Covid19

തന്റെ മരണം പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഡോക്ടര്‍മാര്‍ എടുത്തിരുന്നു; ബ്രിട്ടീഷ് പ്രധാനമന്ത്രി

Published

|

Last Updated

ലണ്ടന്‍ |  തന്റെ കൊവിഡ് കാല അനുഭവങ്ങള്‍ പങ്കുവെച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വളരെ മോശമായ അവസ്ഥയിലൂടെ ഞാന്‍ കടന്നുപോയി. ഏറെ ദുഷ്‌ക്കരമായ അവസ്ഥയിലായിരുന്നു. ഐ സി യുവിലേക്ക് മാറ്റിയ തന്റെ മരണം പ്രഖ്യാപിക്കാന്‍ ആശുപത്രി അധികൃതരും ഡോക്ടര്‍മാരും തയ്യാറെടുത്തിരുന്നുവന്നും സണ്‍ഡേ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

തന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് നിഷേധിക്കുന്നില്ല. എന്നാല്‍ രോഗത്തിന്റെ ഒരുഘട്ടത്തിലും മരിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എങ്കിലും ആകസ്മിക പദ്ധതികള്‍ നടക്കുന്നുണ്ടായിരുന്നു. കാര്യങ്ങള്‍ തെറ്റായി സംഭവിച്ചാല്‍ എന്തുചെയ്യണമെന്നതിനുള്ള എല്ലാവിധ ക്രമീകരണങ്ങളും ഡോക്ടര്‍മാര്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്റ്റാലിന്‍ മരണപ്പെട്ടതുപോലുള്ള ഒരു സാഹചര്യത്തെ നേരിടാന്‍ അവര്‍ തയ്യാറായിരുന്നുവെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

മാര്‍ച്ച് 27നാണ് ബോറീസ് ജോണ്‍സണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഐസോലേഷനില്‍ കഴിഞ്ഞ അദ്ദേഹത്തെ ഏപ്രില്‍ അഞ്ചിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ ഐ സി യുവിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ഏപ്രില്‍ 12ന് അദ്ദേഹം രോഗമുക്തനാകുകയായിരുന്നു.

 

Latest