Connect with us

Covid19

ലോക്ക് ഡൗണ്‍: പുതിയ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഇന്ന് പൂര്‍ണമായി നടപ്പാക്കില്ല

Published

|

Last Updated

തിരുവനന്തപുരം | ലോക്ക് ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പുതുക്കിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. എന്നാല്‍, നിയന്ത്രണങ്ങള്‍ ഇന്ന് പൂര്‍ണമായി നടപ്പാക്കില്ല. ഞാറാഴ്ചകള്‍ പൂര്‍ണ ഒഴിവ് ദിവസമാക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശത്തിലുണ്ടെങ്കിലും തുറക്കുന്ന കടകള്‍ ഇന്ന് നിര്‍ബന്ധിച്ച് അടപ്പിക്കരുതെന്ന് ഡി ജി പി. ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം തുറക്കാന്‍ അനുവദിച്ച കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കരുതെന്നാണ് നിര്‍ദേശം. അതേസമയം, തിരക്കൊഴിവാക്കാന്‍ താത്പര്യമുള്ള വ്യാപാരികള്‍ക്ക് കട അടച്ചിടാം. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണം പൂര്‍ണ തോതില്‍ കൊണ്ടുവരാനാണ് തീരുമാനം.