Connect with us

Gulf

സഊദിയില്‍ രോഗബാധിതരുടെ എണ്ണം കാല്‍ ലക്ഷം കടന്നു

Published

|

Last Updated

ദമാം | സഊദിയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 1,362 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 25,000 കടന്നു. ജിദ്ദയിലും മക്കയിലുമായി കോവിഡ് ബാധിച്ച് ഏഴ് വിദേശികള്‍ കൂടി മരിച്ചതോടെ മരണസംഖ്യ 176 ആയി ഉയര്‍ന്നു.

രാജ്യത്തെ രോഗബാധിതരുടെ എണ്ണം 25,459 ആണ്. രോഗ ബാധിതരില്‍ 91 ശതമാനം വിദേശികളും 7 ശതമാനം സ്വദേശികളുമാണ്. രോഗബാധിതരെ കണ്ടെത്തുന്നതിനായി 3,39,775 ടെസ്സുകളാണ് ആരോഗ്യ മന്ത്രാലയം നടത്തിയതെന്നും ആരോഗ്യ മന്ത്രാലയ വക്താവ് റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ശനിയാഴ്ച 210 പേര്‍ രോഗമുക്തരായതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 3,765 ആയി. രോഗബാധിതരില്‍ 21,518 പേരാണ് നിലയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 139 പേരുടെ നില ഗുരതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണെന്നും വക്താവ് പറഞ്ഞു. മക്കയില്‍ മൂന്ന് പേരും , ജിദ്ദയില്‍ നാലുപേരുമാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച് മരിച്ചത് മക്ക (75) ജിദ്ദ (45) , മദീന (32) എന്നിവിടങ്ങളിലാണ്.

പുതുതായി രോഗം സ്ഥിരീകരിച്ചവര്‍: മദീന (249), ജിദ്ദ (245), മക്ക (244), റിയാദ് (161), ദമാം (126), അല്‍ ഖോബാര്‍ (81), ജുബൈല്‍ (80), അല്‍ ഹുഫൂഫ് (64), ഖമിസ് മുഷൈത് (21), അല്‍ദിരിയ (19), ബുറൈദ (16), തയ്ഫ് (13), റാസ് തനുര (9), അല്‍ഖര്‍ജ് (6), ബൈഷ് (5), അബ്‌ഖൈക്ക് (4) ), അല്‍നാരിയ (3), ബല്‍ജുര്‍ഷി (3), ബിഷ (2), ദഹ്‌റാന്‍ (2), അല്‍മജാരിദ (2), അല്‍ഖുന്‍ഫുദ (2), അറാര്‍ (1), അല്‍ദര്‍ബ് (1), മഹായില്‍ ആസിര്‍ (1), തുര്‍ബ (1), അല്‍മിദ്‌നബ് (1).

Latest