സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ്; ഒരാള്‍ ഗ്രീന്‍സോണിലുള്ള വയനാട്ടില്‍

Posted on: May 2, 2020 5:08 pm | Last updated: May 3, 2020 at 9:46 am

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ വയനാടാണ്. കഴിഞ്ഞ ഒരു മാസത്തോളമായി പോസറ്റീവ് കേസൊന്നും ഇല്ലാതിരുന്ന വയനാട് ഗ്രീന്‍ സോണിലായിരുന്നു. മറ്റൊരാള്‍ കണ്ണൂരിലാണ്. എട്ട് പേര്‍ ഇന്ന് രോഗമുക്തി നേടി. വയനാടിനെ ഗ്രീനില്‍ നിന്നും ഓറഞ്ച് സോണിലേക്ക് മാറ്റി.
കണ്ണൂരില്‍ ആറും ഇടുക്കിയില്‍ രണ്ടും പേരാണ് രോഗ മുക്തി നേടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് 80 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് 80 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. 23 ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ണൂരില്‍. ഇടുക്കിയിലും കോട്ടയത്തും 11 ഹോട്ട്‌സ്‌പോട്ടുകള്‍. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത്. രണ്ട് കാസര്‍കോട്ടുകാരടക്കം 36 പേരാണ് കണ്ണൂരിലുള്ളത്. 31,183 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. 20158 സാമ്പിളുകളുടെ ഫലം നെഗറ്റീവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.